Purgatory to Heaven. - October 2024
നമ്മുടെ ഹൃദയത്തിന്റെ ഉപദേശവും, ദൈവം നമ്മോട് ആവശ്യപ്പെടുന്നവയും
സ്വന്തം ലേഖകന്‍ 12-10-2023 - Thursday
“എന്നാല്‍, എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ” (അപ്പ 20:24).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 12
ഈ ലോകം നമ്മോട് ചില കാര്യങ്ങൾ നന്മയെന്നും തിന്മയെന്നും പറഞ്ഞുതരും. ഇത്തരം നന്മതിന്മകൾ കാലത്തിനും സംസ്‌കാരത്തിനും വ്യക്തി താൽപര്യങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും. ഇപ്രകാരം ഒരു സാമൂഹ്യ ജീവിയായ മനുഷ്യനോട് അവന്റെ ഹൃദയം ചില കാര്യങ്ങളെ ശരിയെന്നും മറ്റു ചില കാര്യങ്ങളെ തെറ്റെന്നും വിശ്വസിപ്പിക്കാൻ ശ്രമിക്കും. ഇപ്രകാരം ഒരുവന്റെ ഹൃദയം പറയുന്ന നന്മപ്രവർത്തികളിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ളതല്ല ശുദ്ധീകരണസ്ഥലം. അത് എപ്പോഴും ദൈവത്തിന്റെ കല്പനകളുമായി ബന്ധപെട്ടിരിക്കുന്നു. അതിനാൽ തന്നെ ദൈവത്തെ തിരിച്ചറിഞ്ഞിട്ടും അവനെ പൂർണ്ണമായി തള്ളിപ്പറയുന്നവരുടെ സ്ഥിതി എത്ര ദയനീയമായിരിക്കും?
“തങ്ങളുടെ ഹൃദയം തങ്ങളോട് ചെയ്യുവാന്‍ പറയുന്നതെല്ലാം മുഴുവന്‍ ഹൃദയത്തോടും പൂര്‍ണ്ണമായി ചെയ്യാത്തവര്‍ക്കുള്ളതല്ല ശുദ്ധീകരണസ്ഥലം. ദൈവം തങ്ങളോട് പറഞ്ഞിട്ടുള്ള പ്രവര്‍ത്തികള്‍ ഭാഗികമായി മാത്രം ചെയ്തു കൊണ്ട് മരിക്കുന്നവർക്കുള്ളതാണ് അത്. അപൂര്‍ണ്ണരായവര്‍ ശുദ്ധീകരണസ്ഥലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ദൈവത്തിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. പൂര്‍ണ്ണമായും അവനെ തള്ളിപ്പറയുന്നവരെ അവന്‍ തിരഞ്ഞെടുക്കുകയില്ല”
(പണ്ഡിതനും ഗ്രന്ഥകാരനുമായ ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലറുടെ വാക്കുകള്‍).
വിചിന്തനം:
ഈ ലോകം നമ്മോട് പറഞ്ഞുതരുന്ന നന്മതിന്മകൾക്കനുസരിച്ചു ജീവിക്കാതെ, ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്താണന്നു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമുക്കു പരിശ്രമിക്കാം. ഇക്കാര്യത്തിൽ തെറ്റു പറ്റിയ നമ്മുടെ പൂർവ്വികർക്കുവേണ്ടി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു പ്രത്യേകം പ്രാർത്ഥിക്കാം
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക