Meditation. - November 2024

ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നാം പലതും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 14-11-2023 - Tuesday

"ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു" (1കോറി 1:23).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 14

നമ്മുടെ ജീവിതത്തില്‍ നാം പ്രഥമസ്ഥാനം നല്‍കേണ്ടത് ദൈവത്തെ ശ്രവിക്കുന്നതിന് വേണ്ടി ആയിരിക്കണം. വഴിതെറ്റി പോകാതിരിക്കുന്നതിനു അവിടുത്തെ വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കണം. 'എന്റെ അടുക്കല്‍ വന്ന് എന്റെ വാക്ക് കേള്‍ക്കുവിന്‍, നിങ്ങള്‍ ജീവിക്കും' എന്നാണ് ക്രിസ്തു ഏശയ്യാ പ്രവാചകനിലൂടെ പറഞ്ഞത്.

മരണത്തിലൂടെ കടന്നുപോയാല്‍ മാത്രമേ, ഉയിര്‍പ്പിന്റെ വിജയസ്ഥാനത്തു എത്തിച്ചേരാന്‍ നമ്മുക്ക് കഴിയുകയുള്ളൂ. ജീവിതം ഒരു പ്രയാസമേറിയ യാത്രയാണ്. ക്രിസ്തു സ്വന്തം ജീവിതം രൂപപ്പെടുത്തിയത് പോലെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സ്നേഹസമ്മാനമായി മാറാന്‍ പലതും നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ കുരിശിന്റെ സുവിശേഷം പ്രഘോഷിക്കുവാനും ഉയിര്‍ത്തെഴുന്നേറ്റവനായ യേശുവിനെ പ്രഘോഷിക്കുവാനും ജനങ്ങളെ പ്രാപ്തരാക്കുന്നത് ഇപ്രകാരം മാത്രമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.2.91).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »