News - 2024

ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ൽ കൊല്‍ക്കത്തയുടെ വിശുദ്ധ തെ​​രേ​​സയെ അനുസ്മരിച്ച് രാഷ്ട്രപതി

സ്വന്തം ലേഖകന്‍ 01-02-2017 - Wednesday

ന്യൂ​​ഡ​​ൽ​​ഹി: ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ൽ കൊൽക്കത്തയിലെ വിശുദ്ധ തെ​​രേ​​സ​​യെ പറ്റി പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് രാ​ഷ്‌ട്രപ​തി പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി. മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ നി​​സ്വാ​​ർ​​ഥ സേ​​വ​​നം ന​​മു​​ക്കെ​​ല്ലാ​​വ​​ർ​​ക്കും ഉൗ​​ർ​​ജം പ​​ക​​രു​​ന്ന​​താ​​ണെ​​ന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ മ​​ത​​സൗ​​ഹാ​​ർദ്ദം സ്വ​​ര​​ഭേ​​ദ​​ങ്ങ​​ളുള്ള ഒ​​രു സി​​ത്താ​​റി​​ന്‍റെ ത​​ന്ത്രി​​ക​​ൾക്കു തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വി​​വി​​ധ വി​​ശ്വാ​​സ​​ങ്ങ​​ളി​​ലും മ​​ത​​ങ്ങ​​ളി​​ലും പെ​​ട്ട​​വ​​ർ ഒ​​രു​​മി​​ച്ച് നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്ത് കൂ​​ട്ടു​​ന്നു. ബാ​​ബ ബ​​ന്ദ സിം​​ഗി​​ന്‍റെ 300-ാം വാ​​ർഷികം ആ​​ഘോ​​ഷി​​ക്കു​​ന്ന ഈ ​​വേ​​ള​​യി​​ൽ അദ്ദേഹത്തിന്റെ ത്യാ​​ഗ​​വും ധൈ​​ര്യ​​വും അ​​നു​​സ്മ​​രി​​ക്കേ​​ണ്ട​​താ​​ണ്. അ​​തോ​​ടൊ​​പ്പം ത​​ന്നെ ഈ​​യ​​ടു​​ത്ത് വിശുദ്ധ പദവിയിലെത്തി​​യ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​ങ്ങ​​ളെ​​യും ന​​മു​​ക്കൊ​​രു​​പോ​​ലെ വിലമതിക്കുന്നതാണ്". രാ​ഷ്‌ട്രപ​തി പറഞ്ഞു.

ക്രൈ​​സ്ത​​വ​​ർ, മു​​സ്‌ലിങ്ങൾ, സി​​ക്ക്, ബു​​ദ്ധ, പാ​​ഴ്സി, ജൈ​​ന വി​​ഭാ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​ന്‍റെ കാര്യത്തില്‍ നാം മു​​ൻ​​കൈ​​യെ​​ടു​​ക്കേണ്ടതുണ്ടെന്ന് രാ​ഷ്‌ട്രപ​തി കൂട്ടിച്ചേര്‍ത്തു. ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ ശാക്തീകരണത്തിനായി സ്കോളര്‍ഷിപ്പുകളും ഫെ​ലോ​​ഷി​​പ്പു​​ക​​ളും ഏ​​ർ​​പ്പെ​​ടു​​ത്തുന്നുണ്ട്. പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ജോ​​ലി​​യും പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന നൈ​​പു​​ണ്യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളും ആ​​വി​​ഷ്ക​​രി​​ച്ചു ന​​ട​​പ്പി​​ലാ​​ക്കിവ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പറഞ്ഞു.


Related Articles »