News - 2025

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ നിയമം വരുന്നു

സ്വന്തം ലേഖകന്‍ 07-02-2017 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: ആരോഗ്യ പരിപാലന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഭ്രൂണഹത്യ എന്ന പാപത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സ്വാതന്ത്യം നല്‍കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും അവതരിപ്പിച്ചു. തങ്ങളുടെ മതപരമായ വിശ്വാസത്തെ ഹനിക്കാതെ, ജീവന് അതീവപ്രാധാന്യം നല്‍കി കൊണ്ട് വൈദ്യശുശ്രൂഷകള്‍ നല്‍കാന്‍ അനുവദിക്കുന്ന രീതിയിലാണ് ബില്ല്‌ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ സെനറ്റര്‍ ജെയിംസ്‌ ലങ്ക്‌ഫോര്‍ഡ്‌ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ ബില്ല്‌ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചപ്പോള്‍ 182 വോട്ടിനെതിരെ 245 വോട്ടുകളോടെ പാസ്സാക്കിയെങ്കിലും സെനറ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞിരിന്നില്ല. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അബോര്‍ഷനെ എതിര്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കു മതിയായ നിയമസംരക്ഷണത്തിന്റെ അഭാവം കണക്കിലെടുത്താണ്‌ ബില്ല്‌ വീണ്ടും അവതരിപ്പിക്കുന്നത്‌. ചില സംസ്ഥാനങ്ങളില്‍ വിശ്വാസികളായ ജോലിക്കാരെ അബോര്‍ഷന്‍ നടത്താന്‍ നിര്‍ബന്ധമായി പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.

ബില്ല്‌ പാസ്സായാല്‍ അബോര്‍ഷന്‍ എന്ന മാരകപാപവും അനുബന്ധ പരിപാലനവും സമ്മര്‍ദ്ദം ചെലുത്തി ചെയ്യുന്നതിനു വിരാമമാകും. കഴിഞ്ഞ വര്‍ഷം ബില്ല്‌ അവതരിപ്പിച്ചപ്പോള്‍ പാസ്സാക്കാനായി പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ ഉണ്ടായിട്ടും ബില്‍ പാസാക്കി നിയമമാക്കാന്‍ സാധിച്ചിരിന്നില്ല. രാജ്യത്തെ വിവിധ പ്രോലൈഫ് പ്രസ്‌ഥാനങ്ങളും സന്നദ്ധസംഘടനകളും ബില്ലിനായുള്ള സമ്മര്‍ദ്ധം തുടരുകയാണ്.


Related Articles »