News - 2024

ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് മാര്‍പാപ്പ രണ്ടുലക്ഷം യൂറോ സംഭാവന നല്‍കി

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

വത്തിക്കാന്‍: ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു. ‘ക്രിസ്റ്റോ: ബംഗുയിയ്ക്കുവേണ്ടി ഒരു സമ്മാനം’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രശസ്ത ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റോ തയ്യാറാക്കിയ, 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര ലണ്ടന്‍, മിലാന്‍, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തുകൊണ്ടാണ് തുക സമാഹരിച്ചത്.

വത്തിക്കാന്‍ ടെലിവിഷന്‍ സെന്‍ററിന്‍റെയും കമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പിന്‍റെയും സംയുക്ത സംരംഭമാണ് 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര. ജാതിമത വ്യത്യാസമില്ലാതെ, ബംഗുയിയിലെ രോഗികളായ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ തുക ഉപയുക്തമാക്കുക എന്നതാണ് പാപ്പായുടെ ലക്ഷ്യമെന്ന്‍ വത്തിക്കാന്‍ വൃത്തം സൂചിപ്പിച്ചു. ഡോക്യുമെന്‍ററി പരമ്പരയില്‍ ലഭിച്ച തുക ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മധ്യ ആഫ്രിക്കയിലെ ബംഗുയിയിലെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന്‍ ആശ്വാസം പകരുകയാണ്.


Related Articles »