News - 2025
ലോക ബൈബിള്‍ മത്സരത്തില്‍ മാറ്റുരക്കാന്‍ ആദ്യമായി യുവദമ്പതികള്‍ തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
ജറുസലേം: ഇത്തവണ ലോക ബൈബിള്‍ മത്സരം വിശുദ്ധ നാട്ടില്‍ അരങ്ങേറുമ്പോള്‍ അതിനൊരു അപൂര്‍വ്വതയുണ്ടാകും, ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ ഗ്രന്ഥത്തില്‍ പണ്ഡിതരായ യുവദമ്പതികള്‍ മത്സരിക്കുന്നു. ഹീബ്രു ഭാഷയിലുള്ള ബൈബിളിനെ അടിസ്ഥാനപ്പടുത്തിയുള്ള മത്സര വിഭാഗത്തിലാണ് 28 കാരായ യെയിര്‍ ഷഹാക്കും ഭാര്യ യെയില്ലി ഫ്രോലിക്കും മാറ്റുരക്കുക.
ഏറെ കഠിനമായ ബൈബിള്‍ മത്സരത്തില്‍ വാക്യങ്ങളുടെ ശരിയായ രൂപവും സന്ദര്‍ഭങ്ങളും വിവരിക്കുന്നതോടൊപ്പം, സ്ഥലകാല വിവരങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. ചോദ്യങ്ങളെല്ലാം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതും ഹീബ്രു ബൈബിള്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. നേരത്തെ ജറുസലെമില്‍ നടന്ന ബൈബിള്‍ മത്സരത്തില്‍ ഷഹാക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു.
ബ്രൂക്കിലിയിലെ ബൊറൊ പാര്‍ക്ക് പരിസരത്തു വളര്‍ന്ന ഷഹാക്ക് ബൈബില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയാണ്. ന്യുയോര്‍ക്കിലെ സ്‌റ്റേണ്‍ കോളേജില്‍ പഠിച്ച യെയില്ലി ഫ്രോലിക്കും നിരവധി ബൈബിള്‍ മത്സരങ്ങളില്‍ സമ്മാനം കരസ്ഥമാക്കിയ ജേതാവാണ്. ലോക ബൈബിള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മറ്റൊരു ചരിത്രം രചിക്കുവാന്‍ ഒരുങ്ങുകയാണ് ഈ യഹൂദ യുവ ദമ്പതികള്‍.