News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ഇടവക സന്ദര്‍ശനം ഞായറാഴ്ച
സ്വന്തം ലേഖകന്‍ 17-02-2017 - Friday
വത്തിക്കാന്‍: ഞായറാഴ്ച റോമാ രൂപതയിലെ ഇടവക ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. വത്തിക്കാനില്‍നിന്നും ഏകദേശം 16 കി. മി. അകലെ സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവകയിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. മാര്‍പാപ്പ ഇടവകസന്ദര്‍ശനം നടത്തുമെന്ന വാര്‍ത്ത റോമാരൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
റോം രൂപതയുടെ അദ്ധ്യക്ഷന്‍ കൂടിയായ മാര്‍പാപ്പ തന്‍റെ രൂപതയിലേയ്ക്കു നടത്തുന്ന 13ാമത്തെ സന്ദര്‍ശനമാണിത്. ഇടവകയിലെ വൈദികരും ഭരണസമിതി അംഗങ്ങളുമായും രോഗികളുമായും യുവജനങ്ങളുമായും മാര്‍പാപ്പാ കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഇടവക സമൂഹത്തോടൊപ്പം സമൂഹ ദിവ്യബലി അര്‍പ്പിച്ച് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും കര്‍ദ്ദിനാള്‍ അഗസ്തീനോ അറിയിച്ചു.