News - 2025
ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന് ഐഎസ്
സ്വന്തം ലേഖകന്‍ 21-02-2017 - Tuesday
കയ്‌റോ: ഈജിപ്‌തിലെ ക്രൈസ്‌തവര്‍ക്കെതിരെ ഐ എസ് പടയൊരുക്കം വീണ്ടും. ക്രൈസ്‌തവരാണ് തങ്ങളുടെ പ്രിയപ്പെട്ട ഇരകളെന്ന് പ്രഖ്യാപിക്കുന്ന പുതിയ വീഡിയോ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് ഭികരവാദികള്‍ പുറത്തിറക്കി. ഐഎസ് ആക്രമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്രമുഖരായ ക്രൈസ്‌തവരേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. എകെ 47 കയ്യിലേന്തിയ ഒരു യുവ ഭീകരനാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കാനുള്ള പദ്ധതി വീഡിയോയിലൂടെ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ മധ്യകയ്‌റോയിലെ ക്രിസ്‌ത്യന്‍ ദേവാലയത്തിൽ നടത്തിയ ചാവേര്‍ ആക്രമണത്തിൽ മുപ്പതു പേരെ കൊലപ്പെടുത്തിയ അബു അബ്ദുള്ള അല്‍ മസ്രിയെ കാണിക്കുന്നതോടൊപ്പം "ഇത് വെറുമൊരു തുടക്കം മാത്ര"മാണെന്ന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.
"ഓ, കുരിശിനെ ആരാധിക്കുന്നവരെ, നിങ്ങളെ രാജ്യത്തിന്റെ പടയാളികള്‍ നിരീക്ഷിക്കുന്നുണ്ട്.." മുഖം മൂടിയിട്ട മറ്റൊരു ഭീകരന്‍ പറയുന്നു. ക്രൈസ്‌തവര്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിക്രമങ്ങള്‍ വ്യാപകമായി നടന്നുക്കൊണ്ടിരിക്കെയാണ് ഈ വീഡിയോയും പുറത്തു വന്നിരിക്കുന്നത്. ഈജിപ്‌തിലെ സഭകള്‍ക്കിടയില്‍. കഴിഞ്ഞമാസത്തില്‍ മാത്രം എല്‍ അരിഷ് പട്ടണത്തില്‍ വ്യത്യസ്‌ത സംഭവങ്ങളില്‍ മൂന്നുപേരെ ഭീകരര്‍ വെടിവെച്ചുകൊന്നിരുന്നു.
എട്ടു കോടി ജനങ്ങളില്‍ ഭൂരിപക്ഷവും സുന്നി മുസ്ലിമുകളുള്ള രാജ്യത്ത് പന്ത്രണ്ട് ലക്ഷം മാത്രമാണ് ക്രൈസ്‌തവര്‍. ഭരണ ഘടന ക്രൈസ്‌തവര്‍ക്ക് മതസ്വാതന്ത്യം ഉറപ്പാക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിയില്‍ രാജ്യത്തെ ക്രൈസ്‌തവര്‍ പരക്കെ കടുത്ത പീഢനങ്ങല്‍ നേരിട്ടുകൊണ്ടിരിക്കകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. 2013 മുതല്‍ ക്രൈസ്‌തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഇവിടെ അനുദിനം വര്‍ദ്ധിച്ചുവരികയാണ്.