News

യു‌എ‌ഇയില്‍ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ടിനോയ് മാനുവേല്‍ 20-02-2017 - Monday

യു. എ. ഇ കരിസ്മാറ്റിക്ക് കൂട്ടായ്മ സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങൾ, ഫെബ്രുവരി 17 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സി.സി.എസ്.റ്റി അസി.ഡയറക്റ്റർ ഫാ. ബിജു ജോർജ് പണിക്കപറമ്പിൽ ദിവ്യകാരുണ്യ ആരാധനയിലൂടെ തുടക്കം കുറിച്ചു. യു എ ഇ വികാരിയാത്തിലെ, എല്ലാ ഇടവകയിൽ നിന്നും അംഗങ്ങളും പ്രാർത്ഥന കൂട്ടായ്മ - കോർഡിനേറ്റർമാർ എന്നിവർ ചേർന്ന് ആരാധനയിൽ പങ്കെടുത്തു. യഥാക്രമം ദുബായ്, അബുദാബി, മുസഫാ, ഷാർജാ, അലയിൻ, ഫുജയ്റ, റാസൽ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് സമയക്രമത്തിന് അനുസരിച്ചു പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തത്.

വൈകിട്ട് 5 ന് ജബൽ അലി ഇടവകാംഗങ്ങൾ പൊതു ആരാധനയിൽ പങ്കെടുത്തു. സി.ലിസി ഫെർണാണ്ടൻസ് ആരാധനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കു റവ. ഫാ.ബിജു ജോർജ് കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലി ആരംഭത്തിൽ 50ാം വർഷ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി തിരഞ്ഞെടുത്ത 50 പേർ കാഴ്ച്ച സമർപ്പണം നടത്തി.

സി‌സി‌എസ്‌ടി സ്പിരിച്വല്‍ ഡയറക്റ്റര്‍ ഫാ. ജോൺ പടിഞ്ഞാകര, അസീസ്സി ഡയറക്റ്റര്‍ ഫാ. ബിജു ജോര്‍ജ്ജ് പഞ്ഞിക്കപറമ്പില്‍, സി‌സി‌എസ്‌ടി ജനറല്‍ കോഡിനേറ്റര്‍ ജോളി ജോര്‍ജ്ജ്, അസീസ്സി കോഡിനേറ്റര്‍ വര്‍ഗ്ഗീസ് തൊട്ടന്‍, ജെബല്‍ അലി ബി‌സി‌എസ്‌ടി കോഡിനേറ്റര്‍ ജെറീഷ് തോമസ്, അസീസ്സി കോഡിനേറ്റര്‍ വിന്‍സന്‍റ് പീറ്റര്‍ എന്നിവർ ചേർന്ന് ജൂബിലി തിരിതെളിയിച്ചു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റവ. ഫാ. ജോൺ പടിഞ്ഞേക്കര ജൂബിലി ആശംസകൾ നേർന്നു.

തുടർന്ന് ജബൽ അലി കരിസ്മാറ്റിക്ക് കുട്ടായിമയുടെ മുൻകാല കോർഡിനെറ്റർമാരായ ബ്രദര്‍ സജീമോന്‍, ബ്രദ. എം‌ഐ ജോര്‍ജ്ജ്, ബ്രദ. ജോണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് എം‌വി, ബ്രദ. ജോണ്‍ വര്‍ഗ്ഗീസ് ഫ്രാന്‍സിസ് എം‌വി, ബ്രദ. ടി‌പി ജോസഫ്, ബ്രദ. ബിനോയ് അഗസ്റ്റിന്‍എന്നിവരെ മൊമ്മെന്റോ നൽകി ആദരിച്ചു.

ചടങ്ങിന്റെ അവസനമായി എല്ലാ പ്രാർത്ഥന കുട്ടായ്മയുടെ കോർഡിനേറ്റർമാർക്കും ജൂബിലി തിരികൾ കത്തിച്ചു നൽകുകയും എല്ലാവരും ഒന്ന് ചേർന്ന് ജൂബിലി പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പ്രാർത്ഥനാ കൂട്ടായ്മയുടെ കൈയഴുത്തു മാസികയായ കൊയ്നോനയുടെ പ്രകാശന കർമ്മം ഫാ. ബിജു, സി‌എസ്‌ടി കോർഡിനേറ്ററായ ജോളി ജോർജ്ജിന് കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.

More Archives >>

Page 1 of 142