News - 2025
ത്യാഗപൂര്‍ണ്ണമായ വലിയ നോമ്പിനായി ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുന്നു: അന്‍പത് നോമ്പ് നാളെ അര്‍ദ്ധരാത്രി ആരംഭിക്കും
സ്വന്തം ലേഖകന്‍ 25-02-2017 - Saturday
കോട്ടയം: ത്യാഗപൂർണമായ ജീവിതം നയിച്ചും മത്സ്യ മാംസങ്ങൾ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും 50 നോമ്പ് ആചരിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുന്നു. വലിയ നോമ്പ് നാളെ അര്‍ദ്ധരാത്രി ആരംഭിക്കും. സീറോ മലബാർ, മലങ്കര സഭാ വിശ്വാസികൾക്കു തിങ്കളാഴ്ചയാണു വിഭൂതി തിരുനാൾ. എന്നാൽ ലത്തീൻ സഭ ബുധനാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. നെറ്റിയില്‍ ചാരംകൊണ്ട് കുരിശുവരച്ച് അനുതാപ പ്രാര്ത്ഥനയോയോടും ദിവ്യബലിയോടും കൂടെയാണ് വലിയ നോമ്പ് ആരംഭിക്കുക.
നോമ്പ്കാലം ആരംഭിക്കുന്നതോടെ കുരിശ്മുടി തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂർ, പാലയൂർ, കനകമല തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളിൽ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷകള്‍ നടക്കും. ഏപ്രിൽ 16 നാണ് ഈസ്റ്റർ. ഉയിർപ്പു തിരുനാളായ ഈസ്റ്റർ വരെ ക്രൈസ്തവർക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല.
![](/images/close.png)