News - 2025

മൈസൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ സ്ഥാനമേറ്റു

സ്വന്തം ലേഖകന്‍ 02-03-2017 - Thursday

മൈസൂര്‍: മൈസൂര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ് കന്നികദാസ് വില്യമിന്റെ സ്ഥാനാരോഹണം നടന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മൈസൂര്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടന്ന സ്ഥാനരോഹണ ചടങ്ങില്‍ നൂറുകണക്കിന്നു വൈദികരും സന്യസ്ഥരും പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ബിഷപ് തോമസ് ആന്റണി വാഴപ്പിള്ളി അഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

അയ്യായിരത്തോളം വിശ്വാസികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. നിലവിലെ ബിഷപ്പായിരിന്ന ബിഷപ്പ് തോമസ് വാഴപ്പിള്ളി കാനോനിക പ്രായപരിധി, 75 വയസ്സായി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

മൈസൂര്‍ രൂപതയിലെ പൊള്ളിബേട്ടയിലാണ് ബിഷപ്പ് കന്നികദാസ് വില്യം ആന്‍റണിയുടെ ജനനം. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഫിലോസഫി തിയോളജി പഠനം പൂര്‍ത്തിയാക്കി കാനന്‍ ലോയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടി.

1993 മെയ് 18നു വൈദിക പട്ടം സ്വീകരിച്ചു. ഗുണ്ടല്‍പേട്ട്, ഹിങ്കല്‍, തോമയാര്‍പാലയം എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015 മുതല്‍ ജയലക്ഷ്മിപുരം സെന്റ് ജോസഫ്‌സ് പള്ളിയുടെ വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം ലഭിച്ചത്.

More Archives >>

Page 1 of 146