News - 2025
തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും പ്രഘോഷിച്ചു കൊണ്ട് ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ്
സ്വന്തം ലേഖകന്‍ 02-03-2017 - Thursday
മസാച്യൂസെറ്റ്സ്: പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ് വിഭൂതി ബുധനാഴ്ച പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു.
നെറ്റിയില്‍ ചാരം പൂശി ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ ഇതിനോടകം പതിനാലായിരത്തിൽ അധികം പേർ ഷെയർ ചെയ്തിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രത്തിൽ വിഭൂതി ബുധന്റെ ആശംസകളും നടൻ നേര്‍ന്നിട്ടുണ്ട്.
തന്റെ ആഴമായ കത്തോലിക്ക വിശ്വാസം ഇതിനു മുൻപും നിരവധി തവണ പ്രകടമാക്കിയ വ്യക്തിയാണ് നടൻ മാർക്ക് വാൽബെർഗ്. നേരത്തെ സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ 'ട്രാന്‍സ്ഫോമെര്‍സ്: ദ ലാസ്റ്റ് നൈറ്റ്' എന്ന സിനിമയുടെ ചിത്രീകരണ മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി, മാർക്ക് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതു അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ബോസ്റ്റണില്‍ നടന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ അറിയിച്ച് മാര്‍ക്ക് ഇട്ട വീഡിയോ പോസ്റ്റ് ഫേസ്ബുക്കില്‍ വന്‍ചലനമാണ് സൃഷ്ട്ടിച്ചത്. വീഡിയോയില്‍ വൈദികരുടെ മഹത്വത്തെ പറ്റി മാര്‍ക്ക് പ്രസ്താവന നടത്തിയിരിന്നു.
വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നത് ഒരു വൈദികന്റെ കരങ്ങളില്‍ നിന്നുമാണെന്നും കത്തോലിക്ക വിശ്വാസത്തെ ബലപ്പെടുത്തുന്നതും, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സഹായിക്കുന്നതും വൈദികരാണെന്നുമാണ് മാര്‍ക്ക് തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
ലോകത്തു ഏറ്റവും കൂടുതൽ ആദരവ് ലഭിക്കുന്ന നടനാണെകിലും തന്റെ പ്രശസ്തിക്കു നടുവിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും കൗദാശികപരമായ ജീവിതവും സാക്ഷ്യപ്പെടുത്തുന്നതിൽ മാർക്ക് വാൽബെർഗ് നിസംഗത പുലർത്താറില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്.