News - 2025

ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണം: സ്‌പെയിനിൽ പോസ്റ്ററുകള്‍ വ്യാപകം

സ്വന്തം ലേഖകന്‍ 15-03-2017 - Wednesday

മാഡ്രിഡ്: സ്‌പെയിനില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ ഇസ്ലാം മത വിശ്വാസം പ്രചരിപ്പിക്കുന്നതിനായി, സ്വദേശികളായ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റര്‍ രാജ്യത്ത് വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. ബാര്‍സിലോണയിലെ സിയൂറ്റാറ്റ് വീലായ്ക്ക് സമീപമുള്ള എല്‍-റവാലാ പ്രദേശത്താണ് പോസ്റ്ററുകള്‍ വ്യാപകമായി കാണുന്നത്. തങ്ങള്‍ താമസിച്ചിരിന്ന രാജ്യത്തെ തീവ്രവാദത്തിന്റെ ഫലമായി സ്പെയിനില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ വര്‍ഗ്ഗീയ പോസ്റ്റര്‍ പതിപ്പിക്കുന്നു എന്നത് കടുത്ത വിരോധാഭാസമാണെന്നാണ് നിരീക്ഷകര്‍ പറയുന്നു.

"ഇസ്ലാം മതവിശ്വാസമാണ് ശരിയായ വിശ്വാസം. ഇതിനാല്‍ മുസ്ലീം മതസ്ഥരായ യുവാക്കള്‍ സ്വദേശികളായ ക്രൈസ്തവ വനിതകളെ വിവാഹം കഴിക്കണം. അവരിലേക്ക് നമ്മുടെ വിശ്വാസത്തെ പകര്‍ന്നു നല്‍കണം. സഹോദരാ, ഇസ്ലാം മതവിശ്വാസ പ്രകാരം മറ്റു മതസ്ഥരുമായി വിവാഹം കഴിഞ്ഞാലും, അതിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അല്ലാഹുവിന്റെ വിശ്വാസി ആയിരിക്കും. ഭാവിയില്‍ ഈ രാജ്യത്ത് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തുവാന്‍ നമ്മുടെ ഈ നടപടി സഹായകരമാണ്". എല്‍-റവാല്‍ പ്രദേശത്ത് കാണപ്പെട്ട പോസ്റ്ററില്‍ പറയുന്നു.

പാക്കിസ്ഥാന്‍, റൊമാനിയ, ദക്ഷിണ അമേരിക്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസമാക്കിയ ജനങ്ങളാണ് എല്‍-റവാലിലെ മുഖ്യ താമസക്കാര്‍. അഭയാര്‍ത്ഥികളായി എത്തിയ നിരവധി പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഈ പ്രദേശത്ത് വിവിധ തരം കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ നാലു ശതമാനം പേര്‍ മാത്രമാണ് മുസ്ലീം മതവിശ്വാസികള്‍.

ഇവരില്‍ തന്നെ ഭൂരിഭാഗം പേരും സ്‌പെയിനിലേക്ക് കുടിയേറി പാര്‍ത്തവരാണ്. എഡി 711-നും 1492 ഇടയില്‍ എല്‍-റവാല്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ മുസ്ലീങ്ങളും ക്രൈസ്തവരോടൊപ്പം താമസിച്ചിരുന്നു. കാലക്രമേണ ഇവിടെ മുസ്ലീം വിശ്വാസം ക്ഷയിച്ച് ഇല്ലാതെയാകുകയായിരുന്നു. ഈ പ്രദേശം മുഴുവനും മുസ്ലീം മതവിശ്വാസം വ്യാപിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആഹ്വാനവുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Related Articles »