News
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് 8 പുതിയ റീജിയണുകള്‍ പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍
ഫാ. ബിജു കുന്നയ്ക്കാട്ട് 17-03-2017 - Friday
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ജന്മമെടുത്ത് ആറുമാസം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലു കൂടി. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേയ്ക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായി രൂപതയുടെ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ച് എട്ടു റീജിയണുകളാക്കി പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വിജ്ഞാപനമിറക്കി.
ഓരോ റീജിയണിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി എട്ടു വൈദികരെയും രൂപതാധ്യക്ഷന്‍ ചുമതലപ്പെടുത്തി. ഫാ. ജോസഫ് വെമ്പാടുംതറ വി സി (ഗ്ലാസ്‌ഗോ) ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.ടി(മാഞ്ചസ്റ്റര്‍), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍) ഫാ. ജെയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്), ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി. (ബ്രിസ്‌റ്റോള്‍) ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്ടണ്‍) എന്നിവര്‍ക്ക് ഇനി മുതല്‍ ഫാ മാത്യു പിണക്കാട്ട്, ഫാ. ജെയ്‌സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഒക്ടോബറില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ കുടുംബം ഒരുമിച്ചിരുന്ന് വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വെന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വം പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
![](/images/close.png)