News - 2025
500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടു: ബോക്കോഹറാമിന്റെ ക്രൂരതകളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി നൈജീരിയന്‍ ബിഷപ്പ്
സ്വന്തം ലേഖകന്‍ 08-04-2017 - Saturday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ ഇസ്ലാമിക് തീവ്രവാദികളായ ബൊക്കോഹറാം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി മൈദുഗുരി കത്തോലിക്കാ ബിഷപ്പ് ഒലിവര്‍ ഡോയിമെ.
കുറഞ്ഞ നാളുകള്‍ക്കിടെ ബോക്കോഹറാമിന്റെ ഇരകളായി 500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി. ബോക്കോഹറാമിനെതിരായി ശാരീരിക തലത്തില്‍ മാത്രം യുദ്ധം ചെയ്‌താല്‍ മതിയാകില്ലായെന്നും പൈശാചിക ആക്രമണമായതിനാല്‍ ആത്മീയതലത്തിലുള്ള യുദ്ധവും ആവശ്യമാണെന്നും ബിഷപ്പ്ഡോയിമെ പറഞ്ഞു.
രാജ്യത്തു ഏതാണ്ട് 80,000-ത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും, 64,000-ത്തോളം പേര്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പട്ടാളവേഷത്തില്‍ എത്തിയ ആയുധ ധാരികളായ തീവ്രവാദികള്‍ ഗോഷെ, അറ്റഗാര, അഗാപാല്‍വാ, അഗന്‍ജാര എന്നീ ഗ്രാമങ്ങളില്‍ ആക്രമണമഴിച്ചുവിട്ടു നിരവധി ആളുകളെ വധിച്ചിരിന്നു. ബോക്കോഹറാമിന്റെ ആക്രമണങ്ങളെ ഭയന്ന് ആളുകള്‍ അയല്‍ രാജ്യമായ കാമറൂണിലേക്കും, അതിര്‍ത്തിയിലുള്ള മണ്ടാര പര്‍വ്വത നിരയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ക്രൈസ്തവര്‍ക്ക് നേരെ തിരിയുന്ന സ്വാര്‍ത്ഥമതികളും, സ്വാധീനമുള്ളവരുമായ ചില നൈജീരിയക്കാരാണ് ബോക്കോഹറാമിന്റെ പിറകില്‍ ഉള്ളതെന്നാണ് റവ. ഫാ. ഒലിവര്‍ ഡോയിമെ പറഞ്ഞു. ബൊക്കോഹറാമിന്റെ ആക്രമണത്തെ ഭയന്ന് ജീവിക്കുന്ന നൈജീരിയന്‍ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധപതിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](/images/close.png)