News
മാര്‍ ക്രിസോസ്റ്റത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍ 28-04-2017 - Friday
ന്യൂഡല്‍ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള്‍ നേര്‍ന്നത്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മാര്‍ ക്രിസോസ്റ്റത്തിനു ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തന്നെ സന്ദര്‍ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
![](/images/close.png)