News - 2025
ഫാ. ടോമിന്റെ മോചനം: ഉഴുന്നാലില്‍ കുടുംബം നിവേദനം നല്കി
സ്വന്തം ലേഖകന്‍ 01-06-2017 - Thursday
തിരുവനന്തപുരം: യെമനിൽ ഭീകരർ ബന്ദികളാക്കിയ ഫാ. ടോമിന്റെ മോചനത്തിനായി സർക്കാർ തലത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട്ഉഴുന്നാലില് കുടുംബം രാജ്ഭവനിലെത്തി ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിനു നിവേദനം നല്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഉഴുന്നാലിൽ കുടുംബയോഗത്തിന്റെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് ഗവർണറെ സന്ദർശിച്ചത്. ഫാ.ടോമിന്റെ മോചനത്തിനായി പരമാവധി സഹായങ്ങൾ ചെയ്യാമെന്നു ഗവർണർ ഉറപ്പു നല്‍കിയതായി സന്ദർശനത്തിനുശേഷം ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഉഴുന്നാലിൽ കുടുംബയോഗ പ്രസിഡന്റ് വി.എ. തോമസ് ഉഴുന്നാലിൽ, തോമസ് ഉഴുന്നാലിൽ, റോയ് മാത്യു , ഷാജൻ തോമസ്, വി.എൻ. വിശ്വൻ, ടി.സി രാജൻ എന്നിവരാണ് ഇന്നലെ ഗവർണറെ സന്ദർശിച്ച് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കൂടുതൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഹര്‍ജി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കൈമാറി.
![](/images/close.png)