News - 2025
മുംബൈയില്‍ കുരിശ് രൂപം പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകന്‍ 23-06-2017 - Friday
മുംബൈ: മുംബൈയിലെ കോളാബാ ബാന്ദ്ര സീപ്‌സ് മെട്രോ 3 കോറിഡോറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എടുത്തു മാറ്റിയ കുരിശ് മെട്രോ അധികാരികള്‍ പുനഃസ്ഥാപിച്ചു. മാഹിമിലെ 110 വര്‍ഷം പഴക്കമുള്ള കുരിശാണ് പുനഃസ്ഥാപിച്ചത്. നിലവില്‍ കുരിശ് നിന്നിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറിയിട്ടാണ് പുതുതായി കുരിശ് സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ വിശ്വാസത്തെ മാനിച്ച് മെട്രോ അധികാരികള്‍ വാക്ക് പാലിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാഹിമിലെ ക്രൈസ്തവര്‍ പ്രതികരിച്ചു.
നേരത്തെ മെട്രോ അധികാരികള്‍, കുരിശ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സെന്‍റ് മൈക്കിള്‍ ദേവാലയത്തെ സമീപിച്ചിരിന്നു. 110 വര്‍ഷം പഴക്കമുള്ള കുരിശ് രൂപം യാതൊരു തകരാറും കൂടാതെ മാറ്റാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍മേല്‍ ദേവാലയധികൃതര്‍ സമ്മതിക്കുകയായിരിന്നു. ജൂണ്‍ 8നാണ് കുരിശ് മാറ്റിയത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മുംബൈയിലെ തന്നെ ബാന്ദ്രായിലെ ബസാര്‍ റോഡിന് സമീപത്ത് 122 വര്‍ഷമായി സ്ഥിതി ചെയ്തിരിന്ന കുരിശ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ച് മാറ്റിയിരിന്നു.
![](/images/close.png)