News - 2024

ആയിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ലത്തീന്‍ സുവിശേഷ വ്യാഖ്യാനം കണ്ടെത്തി

സ്വന്തം ലേഖകന്‍ 31-08-2017 - Thursday

ബിര്‍മിംഗ്ഹാം: ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ലത്തീന്‍ ഭാഷയിലുള്ള സുവിശേഷ വ്യാഖ്യാനം ബ്രിട്ടനിലെ കൊളോണ്‍ കത്തീഡ്രല്‍ ലൈബ്രറിയില്‍ കണ്ടെത്തി. നാലാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ഫോര്‍ത്തൂനാത്തിയുസ് എഴുതിയ ബൈബിള്‍ വ്യാഖ്യാനമാണ് കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ ബൈബിള്‍ വ്യാഖ്യാനം കഴിഞ്ഞ ആഴ്ച ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

2012-ല്‍ സാല്‍സ്ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. ലൂക്കാസ് ഡോര്‍ബോര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരിന്നു. ഇത് പിന്നീട് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി. ശിഷ്ട്ട ഭാഗങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 160 അദ്ധ്യായങ്ങള്‍ ഉള്ള ഈ വ്യാഖ്യാനത്തില്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാല് സുവിശേഷകന്മാരുടെയും രചനകളെ പറ്റി പരാമര്‍ശമുണ്ട്.

382-405 കാലഘട്ടത്തില്‍ വിശുദ്ധ ജറോം എഴുതിയ ബൈബിള്‍ വ്യാഖ്യാനമായിരുന്നു ഏറ്റവും പഴയതെന്നാണ് ചരിത്രകാരന്മാര്‍ കണക്കുകൂട്ടിയിരിന്നത്. എന്നാല്‍ പുതിയ വ്യാഖ്യാനത്തിന്‍റെ കണ്ടെത്തലോടെ ഇക്കാര്യത്തില്‍ തിരുത്തല്‍ വന്നിരിക്കുകയാണ്. സുവിശേഷത്തിന്റെ ഇങ്ങനെയൊരു ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ച് വിശുദ്ധ ജെറോം നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു.


Related Articles »