News - 2024

സഭയുടെ ആത്യന്തിക ലക്ഷ്യം യേശുവിനെ ലോകത്തിന് വെളിപ്പെടുത്തുക: കർദ്ദിനാൾ ഫിലോനി

സ്വന്തം ലേഖകന്‍ 23-09-2017 - Saturday

ടോക്കിയോ: പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരുടേയും ഉന്നമനം സഭയുടെ കർത്തവ്യമാണെന്നും എന്നാൽ അതിലുപരി യേശുവിനെ മനുഷ്യർക്ക് വെളിപ്പെടുത്തുകയാണ് സഭയുടെ ആത്യന്തിക ലക്ഷ്യമെന്ന് വത്തിക്കാന്‍ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി. ജപ്പാൻ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റബർ 19 ചൊവ്വാഴ്ച നാഗസാക്കി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശുവിന്റെ രക്ഷാകര ദൗത്യമാണ് ജപ്പാനിൽ സുവിശേഷം പ്രഘോഷിച്ച മിഷ്ണറിമാർ തങ്ങളുടെ ജീവത്യാഗം വഴി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തെ അറിയാതെ ജീവിച്ച ജപ്പാനിലെ ജനതയുടെയിടയിൽ അവിടുത്തെ സ്നേഹവും കരുണയും പ്രഘോഷിക്കുകയായിരുന്നു നാനൂറോളം വർഷങ്ങൾക്ക് മുൻപ് കഖോഷിമയിൽ എത്തിയ ഫ്രാൻസിസ് സേവ്യര്‍ ചെയ്തത്. യുഗപുരുഷ സങ്കല്പത്തേക്കാൾ മനുഷ്യനായി അവതരിച്ച് പാപത്തിന്റെ ബന്ധനത്തിൽ നിന്നും മോചനം നല്കിയ ദൈവപുത്രനാണ് യേശു. എന്നാൽ ദശാബ്ദങ്ങൾക്കപ്പുറം സുവിശേഷത്തെയും സഭയെയും സാമൂഹിക പരിഷ്കരണ മാർഗ്ഗം മാത്രമായി നോക്കി കാണുന്നത് ഗുരുതര വീഴ്ചയാണ്.

സഭാ ദൗത്യത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പ്രവണതയാണിതെന്നും കർദ്ദിനാൾ ഫിലോനി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരുടേയും ഉന്നമനം സഭയുടെ കർത്തവ്യമാണ്. എന്നാൽ അതിലുപരി ദൈവത്തെ മനുഷ്യർക്ക് വെളിപ്പെടുത്തുകയാണ് സഭയുടെ ആത്യന്തിക ലക്ഷ്യം. പരസ്പര വിദ്വേഷഫലമായി ഉടലെടുത്ത യുദ്ധവും തത്ഫലമായി തഴയപ്പെട്ട സമൂഹത്തിലെ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.


Related Articles »