News

ഫാ. ടോം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

ന്യൂഡല്‍ഹി: റോമില്‍ നിന്നു ഇന്ത്യയില്‍ എത്തിയ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

ആർച്ച് ബിഷപ് മാർ ഭരണികുളങ്ങര, സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. തന്റെ മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്നു രാവിലെയാണ് ഫാ. ടോം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. തന്നെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഗ്യാംബസ്തിത ഡിക്വാത്രോയെ ഉഴുന്നാലില്‍ വത്തിക്കാന്‍ എംബസിയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് വത്തിക്കാന്‍ സ്ഥാനപതിയുമായുളള കൂടിക്കാഴ്ച. വൈകീട്ട് നാലരയ്ക്ക് ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.


Related Articles »