India - 2025
സിസ്റ്റര്‍ മേരി മര്‍സലീയൂസിന്റെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 17-11-2017 - Friday
കൊച്ചി: പ്രശസ്ത ഗൈനക്കോളജിസ്റ്റും മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. മര്‍സലീയൂസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. പണത്തിനോ പ്രതാപത്തിനോ വേണ്ടിയായിരുന്നില്ല സിസ്റ്ററിന്റെ സേവനങ്ങളെന്നും ഡോക്ടറായിരുന്ന സിസ്റ്ററിന്റെ കൈകളിലൂടെ അരലക്ഷത്തിലധികം ശിശുക്കളാണ് ജീവന്റെ തുടിപ്പുമായി കടന്നുവന്നതെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു.
പ്രഗത്ഭയും പ്രതിഭാശാലിയും തീക്ഷ്ണവതിയുമായിരുന്നു സിസ്റ്റര്‍ ഡോ. മര്‍സലീയൂസ്. തന്റെ മുന്നിലുള്ള മഹാ ദൗത്യം ഒരു പ്രേഷിത ശുശ്രൂഷയായിട്ടാണ് സിസ്റ്റര്‍ സ്വീകരിച്ചിരുന്നത്. പ്രൊലൈഫ് മൂവ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കിയിരുന്നു. എല്ലാവരോടും കരുണയോടും കരുതലോടുമായിരുന്നു സിസ്റ്റര്‍ പെരുമാറിയിരുന്നത്. സിസ്റ്ററിന്റെ ജീവിത വിശുദ്ധി ഇനിയുള്ള കാലത്ത് സഭയിലും സമൂഹത്തിലും അറിയപ്പെടാന്‍ ഇടയാകട്ടെ എന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.