Events - 2024

സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഒരുക്കുന്ന പ്രത്യേക നൈറ്റ് വിജിൽ ഇന്ന്

ബാബു ജോസഫ് 24-11-2017 - Friday

കേംബ്രിഡ്ജ്ഷയർ: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട്‌ സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ , ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ്‌ വൈദികരുടെ മധ്യസ്ഥനായ വി .ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീം ലോകമൊട്ടാകെയുള്ള വൈദികർക്കും മറ്റ്‌ സമർപ്പിതർക്കുമായുള്ള പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളുമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരിൽ ഒത്തുചേരുന്നു.

വൈദികരായ മൈക്കിൾ ടെഡർ,ജോൺ മിൻ ,മാർട്ടിൻ ഗൗമാൻ, എറിക്കോ ഡി മെല്ലോ, ഡീക്കൻ വില്യംസ്, ബ്രദർ ടോമി സേവ്യർ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. ഇന്ന് രാത്രി 10.30 മുതൽ 25 നു ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജിൽ .രാവിലെ 5 ന് വി കുർബാന നടക്കും. ആരാധന, കുരിശിൻറെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജിൽ പ്രാർത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

Venue: ‍

St.Felix RC Church
3 Wentworth Terrace, Haverhill CB9 9BP

Cambridgeshire.

കൂടുതൽ വിവരങ്ങൾക്ക്: ‍

ജോണി 07846 321473
ഡോണ ജോസ് 07877876344


Related Articles »