India - 2025
ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: അന്ത്യോക്യന്‍ പാത്രിയാക്കീസ് പ്രതിനിധി
സ്വന്തം ലേഖകന്‍ 07-02-2018 - Wednesday
മങ്കൊമ്പ്: ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അന്ത്യോക്യന്‍ പാത്രിയാക്കീസ് പ്രതിനിധിയും ജര്‍മ്മന്‍ ആര്‍ച്ച് ബിഷപ്പുമായ മോര്‍ പീലക്‌സിനോസ് മത്യാസ് നയിസ്. വെളിയനാട് സുഖാര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന ക്‌നാനായ സഭയുടെ വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങളും യുദ്ധങ്ങളും ഒഴിവാകുവാന്‍ സഭാ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
സിറിയന്‍ ക്‌നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ജര്‍മന്‍ ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ഫാ. യവനോ കെയ്പ്, സഭാ ട്രസ്റ്റിയും മുന്‍ എംപിയുമായ സ്‌കറിയാ തോമസ്, സഭാ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോടത്തില്‍, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കല്‍, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഏബ്രഹാം മല്ലേശേരി, വൈദിക ട്രസ്റ്റി ഫാ. പി.ടി.മാത്യു പയ്യനാട്ട്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സ്മിജു ജേക്കബ് മറ്റക്കാട്, ആലിച്ചന്‍ ആറൊന്നില്‍, തോമസുകുട്ടി തേവര്‍മുഴി, ബിനു കല്ലേമണ്ണില്‍, പ്രഫ. പി.കെ.സ്‌കറിയ കുന്നത്തില്‍, പ്രഫ. സന്തോഷ് കെ. തോമസ് കണ്ണംതാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.