India - 2025
ഫരീദാബാദ് രൂപതയുടെ സെമിത്തേരി എന്ന സ്വപ്നം യാഥാര്‍ഥ്യമായി
സ്വന്തം ലേഖകന്‍ 26-02-2018 - Monday
ന്യൂഡല്‍ഹി: ഒന്നര ലക്ഷത്തോളം വിശ്വാസികളുള്ള ഡല്‍ഹി ഫരീദാബാദ് രൂപതയിലെ വിശ്വാസികള്‍ക്ക് സ്വന്തമായ ഒരു സെമിത്തേരി എന്ന സ്വപ്നം യാഥാര്‍ഥ്യമായി. രൂപത സ്ഥാപനമായ സാന്‍ജോപുരം ചില്‍ഡ്രന്‍സ് വില്ലേജിനോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയിട്ടുള്ള സ്ഥലത്താണ് സെമിത്തേരി സജ്ജീകരിച്ചിട്ടുള്ളത്. സീറോ മലബാര്‍ രൂപതയില്‍ പ്രവാസികളായ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുടെ ഭാഗമായാണ് അവരുടെ മരണാന്തര ക്രിയകള്‍ക്കു സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് രൂപത വക്താവ് പറഞ്ഞു.
സെമിത്തേരി വെഞ്ചിരിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറാള്‍ മോണ്‍. ജോസ് ഇടശേരി, സാഞ്ചോപുരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ എന്നിവര്‍ സഹകാര്‍മികരായി. രൂപതയിലെ എല്ലാ വൈദികരും ചില്‍ഡ്രന്‍സ് വില്ലേജിലെ സിസ്‌റ്റേഴ്‌സും അന്തേവാസികളും ചടങ്ങില്‍ പങ്കെടുത്തു. 2012 ല്‍ ആണ് ഫരീദാബാദ് രൂപത സ്ഥാപിതമായത്.
![](/images/close.png)