News - 2025
ക്രിസ്തുവിനെ കുറിച്ചു ഗാന്ധിജി എഴുതിയ കത്തിന്‍റെ മൂല്യം 50,000 ഡോളര്‍
സ്വന്തം ലേഖകന്‍ 11-03-2018 - Sunday
ന്യൂയോര്‍ക്ക്: മഹാത്മാഗാന്ധി യേശുക്രിസ്തുവിനെ കുറിച്ചു എഴുതിയ കത്ത് ലേലത്തിന് 50,000 ഡോളറിന് ലേലത്തില്‍ പോയി. 1926 ഏപ്രില്‍ ആറിന് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്‌ത്യന്‍ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്ററ്റ്‌സിനു ഗാന്ധിജി എഴുതിയതാണ് ഈ കത്ത്. പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ് ആണ് കത്ത് ലേലത്തിന് വച്ചത്. കത്ത് ലേലത്തില്‍ വാങ്ങിയയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മനുഷ്യചരിത്രത്തിലെ മഹാന്മാരായ ഗുരുക്കന്മാരിലൊരാളാണ് ക്രിസ്തുവെന്നും മതങ്ങളുടെ ഐക്യം പരസ്പരബഹുമാനത്തിലൂടെ സാധ്യമാണെന്നും കത്തില്‍ പറയുന്നു. ഈ കത്തല്ലാതെ ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിക്കുന്ന ഗാന്ധിജിയുടെ മറ്റൊരു കത്തും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു ലേലം സംഘടിപ്പിക്കുന്ന റാബ് കളക്ഷന്‍ അധികൃതര്‍ നേരത്തെ അവകാശപ്പെട്ടിരിന്നു.