India - 2024
പുതിയ മദ്യനയം ജനങ്ങളോടുള്ള വഞ്ചന: കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
സ്വന്തം ലേഖകന്‍ 21-03-2018 - Wednesday
കോട്ടയം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനയാണ് അടുത്തകാലത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനു കൂടുതല്‍ ആക്കം കൂട്ടുന്ന നടപടിയാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ സംഭവിക്കാന്‍ പോകുന്നതെന്നും കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം കണ്ടുകൊണ്ടാണ് ജനങ്ങള്‍ ഇടതുമുന്നണിയെ അധികാരത്തില്‍ കയറ്റിയതെന്നും അതില്‍നിന്നുള്ള പിന്മാറ്റം ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും യോഗം വിലയിരുത്തി. ദേശീയ പ്രസിഡന്റ് പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. ആന്റണി മുത്തോലി, ജോസ് മാത്യു ആനിത്തോട്ടം, സതീഷ് മറ്റം, ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ഷാലു തോമസ്, റിജോ കണ്ണൂര്‍, സജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.