News - 2025
വത്തിക്കാന്‍ കമ്മ്യൂണിക്കേഷൻ പ്രീഫെക്ട് രാജിവച്ചു
സ്വന്തം ലേഖകന്‍ 22-03-2018 - Thursday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ രാജിവച്ചു. 'ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രം' എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാന്‍ മാധ്യമകാര്യാലയത്തിനു എഴുതിയ കത്തിന്റെ ഫോട്ടോ ചില ഭാഗങ്ങള്‍ അവ്യക്തമാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയതു വിവാദമായതിനെത്തുടര്‍ന്നായിരിന്നു രാജി.
2015 ജൂണില്‍ വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയേറ്റ് മാര്‍പാപ്പ സ്ഥാപിച്ചത് മുതല്‍ അതിന്റെ തലവനായി മോണ്‍. ഡാരിയോ വിഗാനോ സേവനം ചെയ്യുകയായിരിന്നു. വത്തിക്കാന്‍ ടെലിവിഷന്‍ സെന്‍ററിന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. രാജിയുടെ പശ്ചാത്തലത്തില്‍ ലൂസിയോ അഡ്രിയാന്‍ റൂയിസിന് കമ്മ്യൂണിക്കേഷന്‍ തലവന്റെ താല്‍ക്കാലിക ചുമതല മാര്‍പാപ്പ നല്‍കി.