News - 2025

ജാഗ്രതയുള്ള അജപാലകരെ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 07-05-2018 - Monday

വത്തിക്കാന്‍ സിറ്റി: അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ലായെന്നും ഉണര്‍ന്നിരിക്കുന്ന ജാഗ്രതയുള്ള അജപാലകരെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്താ കപ്പേളയില്‍, മെയ് നാലാം തീയതി വെള്ളിയാഴ്ചയിലെ പ്രഭാത ബലിയര്‍പ്പണവേളയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മെത്രാന്‍മാര്‍ക്ക് വിശ്വാസികളെ ശ്രവിക്കാന്‍ സമയമില്ലായെന്നും അവര്‍ക്ക് മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ എന്നുമുള്ള പരാതികള്‍ നാം കേള്‍ക്കാറുണ്ടെന്നു പറഞ്ഞ പാപ്പാ, ഒരു ഇടയന്‍ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണെന്നും ഓര്‍മ്മിപ്പിച്ചു.

ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം അജഗണങ്ങളുടെ ജീവിതത്തോട് ഇടയന്‍ ഉള്‍ച്ചേരുന്നു എന്നതാണ്. കൂലിക്കാരനല്ലാത്ത, യഥാര്‍ഥ ഇടയന്‍, അവയെ കാത്തുസൂക്ഷിക്കുന്നത് ഓരോന്നിനെയും സംരക്ഷിച്ചുകൊണ്ടാണ്. ദൈവം നമുക്ക് നല്ല അജപാലകരെ നല്‍കുന്നതിനായി പ്രാര്‍ത്ഥിക്കാം. അധ്വാനിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരും, ദൈവജനത്തോടു അടുത്തായിരിക്കുന്നവരുമാണ് യഥാര്‍ത്ഥ അജപാലകരെന്നും പാപ്പ പറഞ്ഞു.


Related Articles »