News - 2024

വിശ്വാസ പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്ത് വർഷത്തെ തടവ് ശിക്ഷയുമായി ഇറാന്‍

സ്വന്തം ലേഖകന്‍ 14-05-2018 - Monday

ടെഹ്റാൻ: ഇറാനിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായിരിക്കെ വിശ്വാസ പരിവര്‍ത്തനത്തിനെതിരെ ഭരണകൂടം. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർ പത്ത് വർഷത്തെ തടവ് ശിക്ഷയ്ക്കു വിധേയമാകേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യം പരിമിതമാക്കിയുള്ള ഇറാനിയൻ ഭരണഘടനയുടെ പുതിയ നീക്കം ഇറാന്‍ വംശജനും പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനുമായ സൊഹ്‌റാബ് അഹ്മാരിയാണ് വെളിപ്പെടുത്തിയത്. 2016-ല്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തി കൂടിയാണ് സൊഹ്‌റാബ്.

Must Read: ‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി ക്രൈസ്തവരെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇറാനിൽ അർമേനിയൻ പാരമ്പര്യവും അസ്സീറിയൻ പാരമ്പര്യവും പുലർത്തുന്ന ക്രൈസ്തവര്‍ നിരവധി ഉണ്ടെങ്കിലും സുവിശേഷവത്കരണ പ്രവർത്തനങ്ങളും ബൈബിൾ പ്രസിദ്ധീകരണങ്ങൾക്കും കടുത്ത വിലക്കാണ് ഇറാനില്‍ നേരിടേണ്ടി വരുന്നത്. വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിരവധി പേരാണ് ജയിലുകളില്‍ കഴിയുന്നത്. കഴിഞ്ഞ മെയിൽ നാല് സുവിശേഷ പ്രവർത്തകരെ പത്ത് വർഷം തടവ് ശിക്ഷിച്ചിരുന്നുവെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോലി ചെയ്തിരിന്ന സൊഹ്‌റാബ് വെളിപ്പെടുത്തി.

മുസ്ലിം രാഷ്ട്രമായ ഇറാനിൽ മത ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം ഇന്നും ചോദ്യ ചിഹ്നമായി തുടരുകയാണ്. കടുത്ത മതസ്വാതന്ത്ര്യ ലംഘനമാണ് ഇറാനില്‍ നടക്കുന്നത്. രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് കടുത്ത ശിക്ഷകള്‍ നല്‍കുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.


Related Articles »