India - 2024

വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 01-08-2018 - Wednesday

തിരുവനന്തപുരം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നാഗര്‍കോവില്‍- വേളാങ്കണ്ണി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് നഗര്‍ കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്കും, മൂന്നിന് രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്നു നാഗര്‍കോവിലിലേക്കുമാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന്‍ റയില്‍വേ മന്ത്രാലയം വ്യക്തമാക്കി.


Related Articles »