News - 2024

റോസറി എക്രോസ് ഇന്ത്യ; 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന ബുധനാഴ്ച മുതല്‍

സ്വന്തം ലേഖകന്‍ 13-08-2018 - Monday

ന്യൂഡൽഹി: ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ എഴിനു റോസറി എക്രോസ് ഇന്ത്യ നടക്കുവാനിരിക്കെ 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന ബുധനാഴ്ച പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ ദിനത്തില്‍ ആരംഭിക്കും. ഭാരതത്തിനും പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ജപമാലയത്നം നടത്തുന്നത്. ഇതിന്റെ വിജയത്തിനായാണ് നൊവേന സംഘടിപ്പിക്കുന്നത്.

കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യ വ്യാപക ജപമാല പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജപമാലയത്നം നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേവാലയങ്ങള്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുവാന്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്.


Related Articles »