News - 2024

മദര്‍ തെരേസയുടെ സ്മരണയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് യുഎന്‍ ആഹ്വാനം

സ്വന്തം ലേഖകന്‍ 06-09-2018 - Thursday

ന്യൂയോര്‍ക്ക്: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ സ്മരണയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭ. മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ സെപ്തംബര്‍ 5, എല്ലാ അംഗരാഷ്ട്രങ്ങളോടും, യുഎന്നിന്‍റെ ദേശീയ പ്രാദേശിക സംഘടനകളോടും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നാണ് സെക്രട്ടറി ജനറല്‍, അന്റോണിയോ ഗുട്ടെറെസ് ആഹ്വാനം ചെയ്തത്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ നിന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 2012-ലാണ് കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ മരണ ദിവസമായ സെപ്തംബര്‍ 5നു ഐക്യരാഷ്ട്ര സംഘടന ആഗോള ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) ആചരിക്കുവാന്‍ ആരംഭിച്ചത്.


Related Articles »