News - 2024
കത്തോലിക്ക വിരുദ്ധ പരാമർശം: മാപ്പ് പറഞ്ഞ് സ്‌കോട്ടിഷ് നേതാവ്
സ്വന്തം ലേഖകന്‍ 25-09-2018 - Tuesday
ലണ്ടന്‍: ബ്രിട്ടനിൽ വച്ച് കത്തോലിക്ക വിരുദ്ധ പരാമർശം നടത്തിയ സ്‌കോട്ട്‌ലൻഡിലെ ലേബർ പാർട്ടി നേതാവായ ആൻഡി കെർ മാപ്പുപറഞ്ഞു. ലേബർ പാർട്ടിയുടെ ബ്രിട്ടനിൽ നടന്ന സമ്മേളനത്തിനിടയിലാണ് ആൻഡി കെറിന്റെ ഭാഗത്തു നിന്നും വിവാദ പരാമർശം ഉണ്ടായത്. സമ്മേളനത്തിനിടയിൽ ക്രൂശിത രൂപം കഴുത്തിൽ അണിഞ്ഞ ഒരു വനിതാ പ്രതിനിധി ആൻഡി കെറിനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റപ്പോള്‍ ക്രൂശിത രൂപം അണിഞ്ഞ ഒരാൾക്ക് ഉത്തരം നൽകാൻ ഒരുക്കമല്ല എന്ന രീതിയിൽ ആൻഡി കെർ സംസാരിക്കുകയായിരിന്നു.
ഇത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിയിക്കുകയായിരിന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. എന്നാൽ പിന്നീട് ആൻഡി കെർ മാപ്പ് യാചിക്കുകയായിരിന്നു. താൻ നിഷ്‌കപടമായി മാപ്പു ചോദിക്കുന്നുവെന്നാണ് ആൻഡി കെർ പറഞ്ഞത്. നേരത്തെ ആൻഡി കെറിന്റെ പരാമർശങ്ങൾക്കെതിരെ സ്‌കോട്ടിഷ് രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നിരുന്നു. 'ഭയാനകം' എന്നാണ് ആൻഡി കെറിന്റെ പരാമർശത്തെ സ്‌കോട്ട്‌ലൻഡിലെ മന്ത്രിയായ നിക്കോളാ സ്റ്റുർജിയോൺ വിശേഷിപ്പിച്ചത്.