News - 2024
ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊല: 17 പേര്‍ക്കു വധശിക്ഷ
സ്വന്തം ലേഖകന്‍ 12-10-2018 - Friday
കെയ്‌റോ: ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയ കേസില്‍ 17 പേര്‍ക്കു വധശിക്ഷ വിധിച്ചു. 19 പേര്‍ക്ക് ജീവപര്യന്തം തടവും 9 പേര്‍ക്ക് 15 വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും സൈനിക കോടതി പ്രഖ്യാപിച്ചു. 2016-2017 കാലഘട്ടത്തില്‍ കെയ്‌റോ, അലക്‌സാണ്ഡ്രിയ, നൈല്‍ഡല്‍റ്റയിലെ ടാന്റാ നഗരങ്ങളിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. ഒമ്പത് കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തിലെ 10 ശതമാനം വരുന്ന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍.