News - 2024
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ചൈനയിലേക്കു ക്ഷണം
സ്വന്തം ലേഖകന്‍ 17-10-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ചൈനയിലേക്ക് ക്ഷണിച്ച് ബിഷപ്പുമാര്‍. യുവജനങ്ങളെ കേന്ദ്രീകരിച്ചു വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന ചൈനീസ് ബിഷപ്പുമാരായ യാംഗ് ചിയാവോതിംഗും ജോസഫ് ഗുവോ ജിന്‍ഗായിയുമാണ് പാപ്പയെ ചൈനയിലേക്ക് ക്ഷണിച്ചത്. ചൈനയില്‍ നിന്നുള്ള ബിഷപ്പുമാര്‍ ഒരു സിനഡില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞമാസം വത്തിക്കാനും ചൈനയും തമ്മില്‍ ധാരണയായിരിന്നു. ഇതിന്‍ പ്രകാരം സഭയുടെ അനുമതിയില്ലാതെ ചൈനീസ് സര്‍ക്കാര്‍ വാഴിച്ച ബിഷപ്പ് ജോസഫ് ഗുവോ അടക്കമുള്ള എട്ട് ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷണം.
അതേസമയം വത്തിക്കാൻ ചൈന ഉടമ്പടിയിൽ വിശ്വാസികൾക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ചൈനയിൽ കത്തോലിക്ക സഭയെ വിപുലീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടമ്പടിയെ ചിലര്‍ നോക്കികാണുമ്പോള്‍ പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ മതമർദ്ധനം തുടരുമെന്ന ആശങ്കയും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്.