Life In Christ - 2025

അമേരിക്കന്‍ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ ഇനി പത്തു കൽപ്പനകൾ പ്രദർശിക്കും

സ്വന്തം ലേഖകന്‍ 11-11-2018 - Sunday

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ വിശുദ്ധ ബൈബിളിലെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കാനുളള ഭരണഘടന ഭേദഗതി സംസ്ഥാനത്തെ വോട്ടർമാർ അംഗീകരിച്ചു. ഇതോടു കൂടി സ്കൂളുകളും, സർക്കാർ കെട്ടിടങ്ങളും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇനി മുതൽ പത്തു കൽപ്പനകൾ പ്രദർശിക്കപ്പെടും. അലബാമ ദെെവീക യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു എന്ന ഒരു സന്ദേശം ഈ ഭരണഘടന ഭേദഗതിയിലൂടെ നൽകാൻ സാധിച്ചിട്ടുണ്ടെന്ന് ഈ അവകാശത്തിനു വേണ്ടി പതിനേഴു വർഷം പോരാട്ടം നടത്തിയ ഡീൻ യംങ് എന്ന വ്യക്തി പറഞ്ഞു. ഇതിനിടെ അമേരിക്കയിലെ പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം അലബാമയിലെ വോട്ടർമാർക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

പത്തു കൽപ്പനകൾ സ്കൂളുകളുകളിലും, പൊതു സ്ഥലങ്ങളിലും പ്രദർശിപ്പിക്കാൻ സംസ്ഥനത്തെ ജനങ്ങൾ ശക്തമായി വോട്ടു ചെയ്തുവെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജനങ്ങളുടെ വോട്ടുകളിലൂടെ എങ്ങനെ മാറ്റം കൊണ്ടുവരാം എന്നും, ക്രിസ്ത്യാനികളുടെ ശബ്ദം വോട്ടുപെട്ടിയിലൂടെ കേൾപ്പിക്കേണ്ട പ്രാധാന്യത്തെ പറ്റിയും ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ പോസ്റ്റിലൂടെ ഒാർമിപ്പിച്ചു. കൂടുതൽ സംസ്ഥാനങ്ങൾ അലബാമയുടെ മാതൃക സ്വീകരിക്കുമെന്ന്‍ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

More Archives >>

Page 1 of 5