Life In Christ - 2025

പൊതു വിദ്യാലയങ്ങള്‍ ഇനി ക്രെെസ്തവ വിദ്യാലയങ്ങള്‍; ഹംഗറിയുടെ ക്രൈസ്തവ വിപ്ലവം തുടരുന്നു

സ്വന്തം ലേഖകന്‍ 27-09-2018 - Thursday

ബുഡാപെസ്റ്റ്: മതേതര പൊതു വിദ്യാലയങ്ങളെ ക്രെെസ്തവ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാക്കി മാറ്റി യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ നടപടി. യൂറോപ്യൻ സംസ്ക്കാരത്തിന്റെ നിലനിൽപ്പ് ക്രെെസ്തവ വിശ്വാസമാണ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഹംഗേറിയന്‍ ഗവണ്‍മെന്റാണ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2010-ൽ അഞ്ഞൂറ്റിപത്ത് ക്രെെസ്തവ വിദ്യാലയങ്ങളും, ഒരു ലക്ഷത്തി പന്ത്രണ്ട് വിദ്യാർത്ഥികളൂം ഉണ്ടായിരുന്ന ഹംഗറിയില്‍ ഇന്ന് ആയിരത്തിമുന്നൂറ് ക്രെെസ്തവ വിദ്യാലയങ്ങളും രണ്ടുലക്ഷത്തിപതിനായിരത്തോളം വിദ്യാർത്ഥികളും ഉണ്ട്.

രാജ്യത്തെ നൂറ് ഗ്രാമങ്ങളിൽ ക്രെെസ്തവ വിദ്യാലയങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുളളുവെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസമുള്ള ജനതയെ വളര്‍ത്തിയെടുക്കുന്നതിലൂടെ നല്ല ഹംഗറിക്കാരെ രൂപപ്പെടുത്തുകയാണ് പുതിയ പദ്ധതി കൊണ്ട് രാജ്യത്തെ ഭരണകൂടം ഉദ്ദേശിക്കുന്നത്. അടിയുറച്ച ക്രെെസ്തവ വിശ്വാസിയായ വിക്ടർ ഓർബൻ ഹംഗറിയെ ക്രെെസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയാണ്. വലിയ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബന്റെ പാർട്ടി ഈ വർഷം നടന്ന ഹംഗേറിയൻ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയത്. യൂറോപ്പില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുനരുദ്ധരിക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന നേതാവ് കൂടിയാണ് ഓര്‍ബാന്‍.

More Archives >>

Page 1 of 4