India - 2024
ഓള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ സീറോ മലബാര്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 06-12-2018 - Thursday
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്റെ സീറോ മലബാര്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആന്റണി എല്‍. തൊമ്മനെയും (ഇരിഞ്ഞാലക്കുട രൂപത) സെക്രട്ടറിയായി ബേബി മുളവേലിപ്പുറത്തെയും (കോട്ടയം അതിരൂപത) റീജിയണല്‍ കോഓര്‍ഡിനേറ്ററായി സെബാസ്റ്റ്യന്‍ വടശേരിയെയും (എറണാകുളം അങ്കമാലി അതിരൂപത) ജാഗ്രതി പബ്ലിക്കേഷന്‍ കോഓര്‍ഡിനേറ്ററായി വിശാലിനെയുമാണ് തെരഞ്ഞെടുത്തത്.
ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ ജയ്പൂരില്‍ വച്ചു നടന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയഡോര്‍ മസ്‌കരിനാസ് പുതിയ ഭാരവാഹികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.