India - 2025
ഫാ. ജെബിൻ മരുത്തൂരിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍ 28-02-2019 - Thursday
അദിലാബാദ്: ഇന്നലെ മഹാരാഷ്ട്രയില്‍ അന്തരിച്ച മലയാളി വൈദികന്‍ ഫാ. ജെബിൻ മരുത്തൂരിന്റെ മൃതദേഹം ഇന്ന്‍ വൈകീട്ട് നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം അദിലാബാദ് രൂപതാസ്ഥാനത്ത് മൃതദേഹം ഇന്നലെ പൊതുദര്‍ശനത്തിനു വച്ചു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും രൂപതയില്‍നിന്നുള്ള വൈദികരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ഫാ. ജെബിനെ റെയില്‍വേ പാളത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. രൂപത കേന്ദ്രത്തില്‍നിന്ന് രാവിലെ പത്തോടെ ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് കൊച്ചുപുരയ്ക്കലിനെ വിവരം അറിയിച്ചതനുസരിച്ച് വികാരി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
തെലുങ്കാനയിലെ മഞ്ചേരിയലില്‍ അദിലാബാദ് രൂപതയുടെ സ്‌കൂളില്‍ പ്രിന്‍സിപ്പലായ ഫാ. ജെബിന്‍ മഞ്ചേരിയലില്‍നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു വീഴുകയായിരുന്നെന്നാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. ഉദയഗിരി മരുതൂര്‍ ജോസഫ് ജയിംസ് (രാജു) ജസി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. നാളെ ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഇടുക്കി രൂപതാധ്യന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.