India - 2025
ഐസിപിഎ പ്രസിഡന്‍റ് പദവിയിലേക്ക് കേരളത്തില്‍ നിന്നും ആദ്യ അല്‍മായന്‍
സ്വന്തം ലേഖകന്‍ 04-03-2019 - Monday
ജാര്‍സുഗുഡ (ഒഡീഷ): ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) പ്രസിഡന്റായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഷെക്കൈന ന്യൂസ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടറുമായ ഇഗ്‌നേഷ്യസ് ഗോണ്സാസല്‍വസ് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു അല്‍മായന്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഐസിപിഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ കറന്റ്‌സ് ഇംഗ്ലീഷ് വാരികയുടെ എഡിറ്റര്‍ റവ.ഡോ. സുരേഷ് മാത്യുവാണ് ജനറല്‍ സെക്രട്ടറി. ഫാ. സുനില്‍ ദാമോര്‍ എസ് വിഡി (ഒഡീഷ) വൈസ് പ്രസിഡന്റായും മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദ ടീനേജര്‍ ഇംഗ്ലീഷ് മാസികയുടെ മുന്‍ എഡിറ്റര്‍ ഫാ. ജോബി മാത്യു ട്രഷററുമായും ഹോളി സ്പിരിറ്റ് സന്യാസിനി സഭയിലെ സിസ്റ്റര്‍ ടെസി ജേക്കബ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.