India - 2025

ഫാ. ജെബിന് ആയിരങ്ങളുടെ യാത്രാമൊഴി

സ്വന്തം ലേഖകന്‍ 02-03-2019 - Saturday

കട്ടപ്പന: തെലുങ്കാനയില്‍ ട്രെയിനില്‍നിന്നു വീണുമരിച്ച അദിലാബാദ് രൂപതയിലെ വൈദികനും ഇടുക്കി സ്വദേശിയുമായ ഫാ. ജെബിന്‍ മരുതൂരിന് (33) ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ രാവിലെ പത്തിന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. അദിലാബാദ് രൂപത മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടന്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി, അദിലാബാദ് രൂപതകളില്‍നിന്നുള്ള നൂറുകണക്കിനു വൈദികരും സന്യസ്തരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. അദിലാബാദില്‍നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫാ. ജെബിന്‍ മരുതൂറിനെ ബാബുപേട്ട് റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

More Archives >>

Page 1 of 228