India - 2025
ചര്‍ച്ച് ബില്ലിനെതിരേ രണ്ടാംവിമോചന സമരത്തിന് കെസിവൈഎം തയാറാകണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
സ്വന്തം ലേഖകന്‍ 01-03-2019 - Friday
കോഴിക്കോട്: ചര്‍ച്ച് ബില്ലിനെതിരേ രണ്ടാംവിമോചന സമരത്തിന് കെസിവൈഎം തയാറാകണമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കെസിവൈഎം സംസ്ഥാന സമിതിയുടെ 2019 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരമൂല്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ശക്തമായ യുവജന പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നും സമ്മേളനത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, താമരശേരി രൂപത പ്രസിഡന്റ് സൗബിന്‍ ഇലഞ്ഞിക്കല്‍, താമരശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ഫാ. ഡൊമിനിക് തൂങ്കുഴി, സംസ്ഥാന സെക്രട്ടറി തേജസ് മാത്യു, താമരശേരി രൂപത ജനറല്‍ സെക്രട്ടറി വിശാഖ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായ ഡെലിന്‍ ഡേവിഡ്, സന്തോഷ് രാജ്, റോസ് മോള്‍ ജോസ്, കെ.എസ്. റ്റീന, കെ. റെജി, സിസ്റ്റര്‍ പ്രീതി, ഫാ. മാത്യു മംഗലാമഠത്തില്‍, ജിനു കോട്ടയ്ക്കല്‍, ജയിംസ് പൈക്കാട്ട്, ജോമോന്‍ മതിലകത്ത്, ലിമിന ജോര്‍ജ്, നിതിന്‍ ജോര്‍ജ്, സുബിന്‍ കുര്യന്‍, അഭിലാഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.