News - 2025
പതിവ് തെറ്റിച്ചില്ല: നോമ്പുകാലത്തു വിയറ്റ്‌നാമിലെ കത്തോലിക്കരുടെ രക്തദാനം
സ്വന്തം ലേഖകന്‍ 11-03-2019 - Monday
ഹോചിമിന്‍ സിറ്റി, വിയറ്റ്നാം: നോമ്പുകാല പരിത്യാഗമായി രക്തദാനവുമായി വിയറ്റ്‌നാമിലെ കത്തോലിക്ക വിശ്വാസികള്‍. ഹോ ചി മിന്‍ സിറ്റി (സൈഗോണ്‍) രൂപതയിലെ ഹെനോയി ഇടവകയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ഹെനോയി ഇടവക ദേവാലയത്തില്‍ ആരംഭിച്ച രക്ത ശേഖരണത്തില്‍ ഒറ്റദിവസം കൊണ്ട് 142 പേരാണ് രക്തം ദാനം ചെയ്തത്.
30 വര്‍ഷമായി ഹെനോയി ഇടവക ഇത്തരത്തിലുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരികയാണ്. ഫാ. ഡൊമിനിക് ദിന്‍ ന്ഗോക്ക് എന്ന വൈദികനാണ് നോമ്പുകാലത്ത് ഈ മഹത്തായ ശുശ്രൂഷ ആരംഭിച്ചത്. പ്രാര്‍ത്ഥനയുടെ ഈ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കുക എന്നത് ഹോചി മിന്‍ സിറ്റിയിലെ കത്തോലിക്കരുടെ പതിവാണെന്നും രക്തദാനത്തിന് കൂടുതല്‍ പേര്‍ തയാറാകുന്നത് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നു വോങ്ങ് ഹോവാ ബിന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച രക്തശേഖരണത്തില്‍ 66 പേര്‍ രക്തദാനം ചെയ്തിരിന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ സൗജന്യമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ രക്തദാനം വാക്കില്‍ മാത്രം ഒതുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഹെനോയി ഇടവകയുടെ നേതൃത്വത്തില്‍ തുടരുന്ന ശുശ്രൂഷ അഭിനന്ദനാര്‍ഹമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.