News - 2025
പേപ്പല്‍ പദവിയില്‍ ആറ് വര്‍ഷം പിന്നിട്ട് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 14-03-2019 - Thursday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിട്ട് ഇന്നലെ (മാർച്ച് പതിമൂന്നാം തീയതി) ആറു വര്‍ഷം. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ തിരുസഭയേയും പാപ്പായേയും സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ വര്‍ഷങ്ങള്‍ ആയിരുന്നുവെന്ന് വത്തിക്കാൻ ന്യൂസ് പത്രാധിപരായ ഡോ. ആന്ത്രേയാ തോര്‍നിയേല്ലി പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വത്തിക്കാനിൽവെച്ച് കുട്ടികളുടെ സംരക്ഷണത്തിനായി സഭ മേലദ്ധ്യക്ഷൻമാരെ വിളിച്ചു കൂട്ടിയുള്ള പ്രത്യേക സമ്മേളനവും വരുന്ന ഒക്ടോബര്‍ മാസത്തിൽ നടത്താന്നിരിക്കുന്ന ആമസോൺ പ്രശ്ന പരിഹാരത്തിനായുള്ള പ്രത്യേക സിനഡും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നു 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുക്കപ്പെട്ടത്.