India - 2025
സിബിസിഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
സ്വന്തം ലേഖകന്‍ 16-03-2019 - Saturday
ന്യൂഡല്‍ഹി: പെസഹ ദിനമായ ഏപ്രില്‍ 18ലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കാഷ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെസഹാ ദിവസം പൊതു അവധിയല്ലെങ്കിലും ക്രൈസ്തവര്‍ക്ക് പ്രധാന ദിവസമായതിനാല്‍ 20 ദശലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്ക് അതില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് മോൺ. തിയോഡോർ മസ്കാരൻഹസ് ചൂണ്ടിക്കാട്ടി.