News - 2024
60 വടക്കന്‍ കൊറിയന്‍ അഭയാര്‍ത്ഥികള്‍ മാമോദീസ സ്വീകരിച്ച് ക്രിസ്തു മാര്‍ഗത്തോട് ചേര്‍ന്നു
സ്വന്തം ലേഖകന്‍ 24-06-2016 - Friday
സിയോള്‍: വടക്കന്‍ കൊറിയയില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികളില്‍, 60 പേര്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച് മാമോദീസായിലൂടെ സഭയിലേക്ക് ചേര്‍ക്കപ്പെട്ടു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ ബാന്‍പോ 4-ഡോംഗ് കത്തോലിക്ക ദേവാലയത്തിലാണ് മാമോദീസ നടന്നത്. വൈദികനായ റെയ്മണ്‍ഡ് ലീ ജോംഗ് നാമ് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. മാമോദീസ സ്വീകരിച്ചവരോട് വിശ്വാസത്തില്‍ എങ്ങനെയാണ് തുടരേണ്ടതെന്ന കാര്യത്തില്‍ ഫാദര്‍ റെയ്മണ്‍ഡ് ലീ ഉപദേശങ്ങള്‍ നല്‍കി.
"ഇവിടെ വന്നിരിക്കുന്ന നിങ്ങള്‍ക്ക് എല്ലാം പല വേദനകളും ബുദ്ധിമുട്ടുകളുമുണ്ടെന്ന് എനിക്ക് അറിയാം. നിങ്ങള്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് ഈ രാജ്യത്ത് എത്തിയത്. ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാണ്. ദൈവം നിങ്ങളെ അളവില്ലാതെ സ്‌നേഹിക്കുന്നു. മുമ്പോട്ടുള്ള ജീവിതത്തിലേക്ക് നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു". ഫാദര്‍ റെയ്‌സണ്‍ഡ് ലീ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സേഛ്വാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണമാണ് വടക്കന്‍ കൊറിയയില്‍ നടക്കുന്നത്. തന്റെ കീഴിലുള്ള ജനങ്ങളേയും ഉദ്യോഗസ്ഥരേയും കിരാതമായ ഭരണത്തിലൂടെ ദ്രോഹിക്കുന്ന പല നടപടികളും കിം ജോങിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇത് ഭയന്ന് ആയിരങ്ങളാണ് രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്.