News - 2025

നൈജീരിയയിലെ ക്രൈസ്തവ നരഹത്യ: സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു

പ്രവാചകശബ്ദം 07-06-2022 - Tuesday

ഓവോ, നൈജീരിയ: ആയുധധാരികള്‍ അന്‍പതോളം ക്രൈസ്തവരെ വെടിവെച്ച് കൊലപ്പെടുത്തിയ നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍നിന്നും സ്ഫോടക വസ്തുക്കളും, എ.കെ 47 തോക്കിന്റെ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. വിശ്വാസികളായി നടിച്ച് അക്രമികളില്‍ ചിലര്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുകയും ആയുധധാരികളായ മറ്റ് അക്രമികള്‍ ദേവാലയത്തിനു ചുറ്റുമായി നിലയുറപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്കെതിരെ വെടി ഉതിര്‍ക്കുകയുമായിരുന്നുവെന്ന് ദേശീയ പോലീസിന്റെ ഔദ്യോഗിക വക്താവായ ഒലുമുയിവ അഡെജോബി പറഞ്ഞു. അക്രമികള്‍ രക്ഷപ്പെടുവാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആക്രമണം നടത്തിയവരെ കുറിച്ചോ അവരുടെ ലക്ഷ്യത്തെ കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ പതാകകള്‍ ഒരാഴ്ചത്തേക്ക് പകുതി താഴ്ത്തിക്കെട്ടുവാന്‍ ഗവര്‍ണ്ണര്‍ അകേരെഡോലു ഉത്തരവിട്ടു. വൈസ് പ്രസിഡന്റ്, ലാഗോസ് സംസ്ഥാനത്തിലെ മുന്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദേവാലയം സന്ദര്‍ശിച്ചു. പട്ടണത്തിലെ നിരവധി കടകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നൈജീരിയയിലെ മറ്റ് മേഖലകളില്‍ നിന്നും വിഭിന്നമായി മുസ്ലീങ്ങളും-ക്രിസ്ത്യാനികളും തുല്യ അനുപാതത്തിലുള്ള തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയില്‍ ഇരുവിഭാഗങ്ങളും വളരെ സമാധാനപൂര്‍വ്വമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ നടന്ന ക്രൂരമായ നരഹത്യയുടെ ഞെട്ടലിലാണ് ക്രൈസ്തവ സമൂഹം. :

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 763