Faith And Reason
നിക്കരാഗ്വേയിൽ പോലീസ് ഭീഷണിക്കിടെ ദേവാലയത്തിന് പുറത്ത് ബലിയര്‍പ്പിച്ച് വൈദികൻ; നിറകണ്ണുകളോടെ മതിലിന് പുറത്ത് വിശ്വാസികള്‍
പ്രവാചകശബ്ദം 17-08-2022 - Wednesday
മനാഗ്വേ: അടിച്ചമര്‍ത്തലും അതിക്രമവും മൂലം കത്തോലിക്ക വേട്ടയാടല്‍ തുടര്‍ക്കഥയായ നിക്കരാഗ്വേയില്‍ പോലീസ് ഭീഷണിയെ തുടര്‍ന്നു വിശുദ്ധ കുർബാന ദേവാലയത്തിന് പുറത്ത് അർപ്പിച്ച് വൈദികന്‍. മതഗൽപ രൂപതയിൽ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന്റെ പോലീസ് ഉദ്യോഗസ്ഥർ ഒരു വൈദികനെ അറസ്റ്റ് ചെയ്യാൻ എത്തുകയും, ഇതിനെ തുടർന്ന് ആ ദേവാലയത്തിലെ തന്നെ മറ്റൊരു വൈദികന് വിശുദ്ധ കുർബാന ദേവാലയത്തിന് പുറത്ത് അർപ്പിക്കേണ്ടി വരികയുമായിരിന്നു. സാന്താ ലൂസിയ ഇടവകയിലെ ഫാ. വിസന്റേ മാർട്ടിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഉദ്യോഗസ്ഥർ എത്തിയത്.
പുലർച്ചെ 5:55ന് എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ഫാ. വിസന്റേ മാർട്ടിൻ അവിടെ ഇല്ലായെന്ന് സഹവികാരിയായ ഫാ. സെബാസ്റ്റ്യൻ ലോപ്പസ് പറഞ്ഞെങ്കിലും, വൈദികനെയും കാത്ത് പോലീസ് ഉദ്യോഗസ്ഥർ അവിടെ തന്നെ തുടർന്നു. ആറരയ്ക്ക് വിശുദ്ധ കുർബാനയുടെ സമയത്ത് മണിമുഴക്കിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ദേവാലയത്തിൽ പ്രവേശിക്കുമോ എന്ന് ഭയപ്പെട്ട് ഫാ. സെബാസ്റ്റ്യൻ ദേവാലയത്തിന് വെളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ദേവാലയത്തിലേക്ക് എത്തിയ വിശ്വാസികൾക്ക് മതിലിന് പുറത്തു നിന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടി വന്നു. ഈ സമയത്ത് നിരവധി വിശ്വാസികൾ കരയുന്നുണ്ടായിരുന്നു.
നിരവധി ദിവസങ്ങളായി രാജ്യത്ത് കത്തോലിക്കാ സഭക്കെതിരെ നടന്നുവരുന്ന അക്രമ സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. ഓഗസ്റ്റ് 14 ഞായറാഴ്ച മൂന്ന് വൈദികർക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. കൂടാതെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാണ്ടോ അൽവാരസ് ഓഗസ്റ്റ് നാലാം തീയതി മുതൽ വീട്ടുതടങ്കലിലാണ്. 5 വൈദികരും, രണ്ട് സെമിനാരി വിദ്യാർഥികളും, മൂന്ന് അല്മായരും അദ്ദേഹത്തോടൊപ്പമുണ്ട്. ബിഷപ്പ് അൽവാരസിന്റെ മെത്രാസന കാര്യാലയത്തിന് പുറത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക