India - 2025

ഫാ. മനോജ് പാറയ്ക്കൽ റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടർ

പ്രവാചകശബ്ദം 06-06-2023 - Tuesday

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സെൻറ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.റ്റി) സ്ഥാപിച്ചിട്ടുള്ള റൂഹാലയ മേജർ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. മനോജ് പാറയ്ക്കൽ എം.എസ്.റ്റി നിയമിതനായി. ജൂൺ 11-ാം തീയതി അദ്ദേഹം റെക്ടറായി ചുമതലയേൽക്കും.

ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റുള്ള ഫാ. മനോജ് നാലുവർഷമായി റൂഹാലയ തിയോളജിക്കൽ സെമിനാരിയുടെ വൈസ് റെക്ടറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ആറുവർഷമായി റൂഹാലയുടെ റെക്ടറായിരുന്ന റവ. ഡോ. ചാണ്ടി കളത്തൂരിന്റെ പിൻഗാമിയായാണ് മനോജച്ചൻറെ പുതിയ നിയമനം.

പാലാ രൂപതയിലെ മുന്നിലവ് ഇടവകയിൽ പാറയ്ക്കൽ നോബിൾ-തങ്കമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. മനോജ് എം.എസ്.റ്റി.

More Archives >>

Page 1 of 529